തിരുവനന്തപുരം:പരീക്ഷാ നടത്തിപ്പുമായി ബന്ധപെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമ്മതിച്ചു.
തെറ്റിദ്ധാരണയെ തുടര്‍ന്നാണ് രാവിലെ പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതും പിന്നീട് തീരുമാനം മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങളില്‍ കേന്ദ്രവുമായി ഒരു തര്‍ക്കത്തിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല,അതേസമയം
ചില കാര്യങ്ങളില്‍ തര്‍ക്കം വേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ തന്നെ നടത്തും.മെയ് 26 മുതല്‍ മെയ് 30 വരെയാണ്
പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചത്,ഇത് സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപെട്ട് കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനും സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല.
അതേസമയം പരീക്ഷാ നടത്തിപ്പുമായി ബന്ധപെട്ട പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളിക്കളയുകയും എന്തെല്ലാം
ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ പറ്റുമെന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ് പ്രതിപക്ഷം എന്ന് പറയുകയും ചെയ്തു.
സര്‍വകലാശാല യിലെ പരീക്ഷകളും കൃത്യമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജുണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളെ സംബന്ധിച്ചടുത്തോളം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്ല രീതിയില്‍ വിജയിപ്പിക്കാനാകുമെന്നാണ്
പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.