പഴുത്ത മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഈ കറിക്ക് ‘ഗോട്ടാച്ചെ സസവ്’ എന്നാണു പറയുന്നത്. 


ചേരുവകൾ
മാമ്പഴം – 8
ശർക്കര – 1/2 കപ്പ് 
ഉപ്പ്
ചിരവിയ തേങ്ങ – 1 കപ്പ്
കാശ്മീരി മുളക് – 5 
ചുവന്ന മുളക് – 3-4 
വറുത്ത കടുക് – 1 ടീസ്പൂൺ
കായം – 1/2 ടീസ്പൂൺ 

താളിക്കാൻ
വെളിച്ചെണ്ണ
കടുക്: 1 ടീസ്പൂൺ
ഉലുവ : 1/2 ടീസ്പൂൺ
കറിവേപ്പില : 8 -10 ഇലകൾ ഉപ്പ്: പാകത്തിന് 

ഉണ്ടാക്കുന്ന രീതി
നന്നായി പഴുത്ത മാമ്പഴം വൃത്തിയാക്കി തൊലി കളയുക, ഉപ്പും ശർക്കരയും ചേർത്ത് മാരിനേറ്റ് ചെയ്യുക. തേങ്ങ, ചുവന്ന മുളക് എന്നിവ പൊടിച്ച് നന്നായി പേസ്റ്റ് ആക്കുക. 

കടുക് ഉണക്കി വറുത്ത്, ചിരവിയ തേങ്ങ, കാശ്മീരി മുളക്, ചുവന്ന മുളക്, കായം എന്നിവയ്‌ക്കൊപ്പം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ, കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച ശേഷം, ഇതിലേക്ക് മാരിനേറ്റ് ചെയ്ത മാങ്ങ ചേർക്കുക. 

നേരത്തെ അരച്ചുവെച്ച തേങ്ങാ പേസ്റ്റ് ഇതിലേക്ക് ചേർക്കുക, ആവശ്യമെങ്കിൽ ഉപ്പ്, അല്പം വെള്ളം എന്നിവ ചേർക്കുക. ഇത് തിളപ്പിച്ച് ഇറക്കിവയ്ക്കുക. ചൂടോടെ പൂരി, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.