കൃ​ത്രി​മ​നി​റ​ങ്ങ​ൾ ചേ​ർ​ത്ത ക​ബാ​ബ്,  ഗോ​ബി മ​ഞ്ചൂ​രി​യ​ൻ, പ​ഞ്ഞി​മി​ഠാ​യി എ​ന്നി​വ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ പാ​നി​പൂ​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്. ത​ട്ടു​ക​ട​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പാ​നി​പൂ​രി​യി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. 

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച 260 പാ​നി​പൂ​രി സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ൽ 43 സാം​പി​ളു​ക​ളി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​നി​പൂ​രി ത​യാ​റാ​ക്കു​ന്ന​തി​ൽ ചേ​ർ​ക്കു​ന്ന പൊ​ടി​ക​ളി​ലും സോ​സു​ക​ളി​ലു​മാ​ണ് രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ കൃ​ത്രി​മ​നി​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ക​ബാ​ബു​ക​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ർ​ഡ് വ​കു​പ്പി​നു വി​വി​ധ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​റ​ങ്ങ​ൾ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ൽ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.‌

അ​തേ​സ​മ​യം, ആ​ശ​ങ്ക​പ​ട​ർ​ത്തി​യ വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ കേ​ര​ള​ത്തി​ലും പാ​നി​പൂ​രി വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​വേ​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ത​ട്ടു​ക​ട​ക​ളി​ലും, ബ​ജി ക​ട​ക​ളി​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ഇ​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന മാസപ്പടിയും പാരിതോഷികങ്ങളുമാണ് പരിശോധന നടക്കാത്തതിന്‍റെ കാരണമെന്നും ശക്തമായ ആരോപണം.