പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ.ബാലന് അറിയിച്ചു.നാല് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. അഞ്ചാമത്തെയാള്‍ വിദേശത്ത് നിന്നെത്തിയതും .ഇതാേടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം അമ്ബത്തിമൂന്നായി.
അതിര്‍ത്തി ജില്ല എന്നനിലയില്‍ പാലക്കാട്ട് കൂടുതല്‍ കരുതല്‍ വേണം. ജില്ലയില്‍ സമൂഹവ്യാപനത്തിന്റെ ആശങ്കകൂടുതലാണ്. സമൂഹവ്യാപനം ഒഴിവാക്കാന്‍ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. നാളെ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി എല്ലാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.