പാലക്കാട്: കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെ നിരോധനാജ്ഞ തുടരും.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും. നാളെ ചെറിയ പെരുന്നാള്‍ ആയതിനാലാണ് മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

പാലക്കാട് ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്‌ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി.