തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച്‌ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ലെന്ന് തീരുമാനം. ജമാഅത്ത് പരിപാലന സമിതിയാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയത്.

ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി അറിയിച്ചുയ

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്. വി​ഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.