തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് പഠനത്തെ ബാധിക്കരുതെന്ന ഉദ്ദേശത്തോടെ പുസ്തകങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.
കൂടാതെ ഹയർ സെക്കൻഡറി ഒന്ന്, രണ്ട് വർഷങ്ങളിലെ പാഠപുസ്തകവും പ്രീ പ്രൈമറി പ്രവർത്തന കാർഡ് അധ്യാപകരുടെ കൈപുസ്തകം എന്നിവ എസ് സിഇആർടി വെബ്സൈറ്റിൽ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.