മംഗളൂരു: രാജ്യത്ത് കോവിഡ് 19 വര്‍ധിക്കുന്പോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കര്‍ണാടക എംഎല്‍എ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു.ടി. ഖാദറാണ് പിപിഇ കിറ്റ് പോലും ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിട്ടുനില്ക്കുമ്ബോഴായിരുന്നു എംഎല്‍എയുടെ നടപടി. എംഎല്‍എ മൃതദേഹം സംസ്കരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എ പറഞ്ഞു. പിപിഇ കിറ്റ് ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നും ഖാദര്‍ പറഞ്ഞു.