തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പി.എസ്.സി പരീക്ഷ നടത്തിപ്പില്‍ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്നു . ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് കോമണ്‍ പരീക്ഷ നടത്താനാണ് ആലോചന . ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കാനും പി.എസ്.സി തീരുമാനിച്ചു . മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മേ ത​​​മി​​​ഴ്, ക​​​ന്ന​​​ഡ ഭാഷകളിലും ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു ചോ​​​ദ്യ പേ​​​പ്പ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്കും .

തസ്തികകള്‍ക്ക് വെവ്വേറെ വിജ്ഞാപനമിറക്കി പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതാണ് പി.എസ്.സിയുടെ നിലവിലെ രീതി . എന്നാല്‍ വിജ്ഞാപനം പ്രത്യേകമായിരിക്കെ തന്നെ ഒരേ യോഗ്യതയുള്ളവക്ക് ഒറ്റ പ്രിലിമിനറി പരീക്ഷ നടത്താനാണ് പി.എസ്.സി ആലോചിക്കുന്നത് . പ്രിലിമിനറി പരീക്ഷക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കും . പിന്നീട് ഷോര്‍ട്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഓരോ തസ്തികക്കും അനുസൃതമായി പ്രത്യേകം മെയിന്‍ പരീക്ഷ നടത്തും . പരീക്ഷ നടത്തിപ്പിന്റെ ചെലവ് കുറക്കലാണ് പി.എസ്.സിയുടെ പ്രധാന ലക്ഷ്യം . ഓരോ തസ്തികയിലേക്കും വിശാലമായ ടെസ്റ്റ് നടത്തുമ്ബോള്‍ അത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പറും ഒ.എം.ആറും പരീക്ഷാ കേന്ദ്രങ്ങളും തയ്യാറാക്കുന്നത് ഭാരിച്ച ചെലവ് വരുത്തിവെക്കുന്നുണ്ട് . പരീക്ഷക്ക് ഫീസ് ഈടാക്കണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല . ഇതോടെയാണ് പി.എസ്.സി പരീക്ഷ പരിഷ്കാരത്തിന് തയ്യാറെടുക്കുന്നത് .

ഏ​​​ഴു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു . വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍​​​സ്ട്ര​​​ക്ട​​​ര്‍ (ഇ​​​ന്‍​​​സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക് – കെ​​​മി​​​ക്ക​​​ല്‍ പ്ലാ​​​ന്‍റ്), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രാ​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ പ​​​ള്‍​​​മ​​​ണ​​​റി മെ​​​ഡി​​​സി​​​ന്‍, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ല്‍ ഫാ​​​ര്‍​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (ഹോ​​​മി​​​യോ), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ല്‍ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ല്‍ ന​​​ഴ്സ് ഗ്രേ​​​ഡ് 2 (ഹോ​​​മി​​​യോ) (എ​​​ന്‍.​​​സി.​​​എ.-​​​പ​​​ട്ടി​​​ക​​​ജാ​​​തി), ട്രാ​​​വ​​​ന്‍​​​കൂ​​​ര്‍ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്‌ട്സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍​​​ജി​​​നീ​​​യ​​​ര്‍ (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍), വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ഇ​​​ന്‍​​​സ്ട്ര​​​ക്ട​​​ര്‍ (ലി​​​ഫ്റ്റ് ആ​​​ന്‍​​​ഡ് എ​​​സ്ക​​​ലേ​​​റ്റ​​​ര്‍ മെ​​​ക്കാ​​​നി​​​ക്) (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗം), ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍​​​ജി​​​നീ​​​യ​​​ര്‍ (സി​​​വി​​​ല്‍-​​​പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഷോട്ട് ലിസ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (ര​​​ണ്ടാം എ​​​ന്‍​​​സി​​​എ.- പ​​​ട്ടി​​​ക​​​ജാ​​​തി), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ര്‍​​​ജ​​​ന്‍/​​​കാ​​​ഷ്വാ​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (ര​​​ണ്ടാം എ​​​ന്‍​​​സി​​​എ- പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗം), ക​​​ണ്ണൂ​​​ര്‍, കൊ​​​ല്ലം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ എ​​​ന്‍​​​സി​​​സി/​​​സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ടൈ​​​പ്പി​​​സ്റ്റ്/​​​ക്ലാ​​​ര്‍​​​ക്ക് ടൈ​​​പ്പി​​​സ്റ്റ്/​​​ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ര്‍​​​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍​​​മാ​​​ര്‍​​​ക്കു മാ​​​ത്രം) (എ​​​ന്‍​​​സി​​​എ- മു​​​സ്ലിം, പ​​​ട്ടി​​​ക​​​ജാ​​​തി), സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ക്ലാ​​​ര്‍​​​ക്ക് ടൈ​​​പ്പി​​​സ്റ്റ് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗം) (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍​​​മാ​​​ര്‍​​​ക്കു​​​മാ​​​ത്രം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

നിലവില്‍ പത്താം ക്ലാസ് വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യം നല്‍കുന്നത്. ബിരുദ പരീക്ഷകള്‍ക്കുള്‍പ്പെടെ മലയാളത്തില്‍ ചോദ്യം നല്‍കണമെന്ന ഏറെക്കാലമായുള്ള ആവശ്യം പി.എസ്.സി തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇനി ഷെഡ്യൂള്‍ ചെയ്യാനിരിക്കുന്ന പരീക്ഷകള്‍ മുതല്‍ മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കാനാണ് പി.എസ്.സിയുടെ തീരുമാനം.