കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്. വാട്ട്സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമമുണ്ടായി.
സംഭവത്തിൽ കണ്ണൂർ അഡീഷണൽ പോലീസ് സുപ്രണ്ടിനു ജയരാജൻ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.