ദമ്മാം: വിവിധ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തുന്ന സൗദി പൗരന്മാര്‍ക്ക് പ്രത്യേക ഇലക്‌ട്രോണിക് വള നല്‍കുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറമെ നിന്നും വരുന്ന സ്വദേശികള്‍ നിശ്ചിത ദിവസം കൊറന്റീനില്‍ കഴിയണം. ഈ ദിവസങ്ങളില്‍ പുറത്തു പോവുന്നുണ്ടോ എന്നും മറ്റും നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ചിപ്പുകള്‍ ഘടിപ്പിച്ച വള നല്‍കുന്നത്. വള ഘടിപ്പിച്ച സ്വദേശികളെ എന്നും വിളിച്ച് വിവരങ്ങള്‍ അന്യേഷിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.