ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. വീടിനു പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാമെന്ന് കെജരിവാള്‍ പറഞ്ഞു.

കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.

സദര്‍ മേഖലയില്‍ കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ അവിടം അടയ്ക്കാന്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്‍ഹിയില്‍ 20 ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ മേഖലകളില്‍നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാനോ ആര്‍ക്കും ഇവിടേക്ക് പോകാനാ അനുമതി നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു..