പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്.

സിആർപിസി 91 ഉപയോഗിക്കുന്നത് അപൂർവ നടപടിയാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിൽ തിങ്കളാഴ്ച്ച അപേക്ഷയും നൽകിയിട്ടുണ്ട്.

കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.