മുംബൈ: പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ വിമര്‍ശനം. പൊറോട്ട റൊട്ടിയല്ലാത്തതിനാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് ഉത്തരവ്. റെഡി ടു കുക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന വൈറ്റ്ഫീല്‍ഡിലെ ഐഡി ഫ്രഷ് ഫൂഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അപേക്ഷയിലാണ് തീരുമാനം. പ്ലെയിന്‍ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉള്‍പ്പെടുത്തണം എന്നായിരുന്നു കമ്ബനി ആവശ്യപ്പെട്ടത്.
എന്നാല്‍ ആവശ്യം നിരസിച്ച എആര്‍ആര്‍, പൊറോട്ടയെ 18 ശതമാനത്തിന്റെ സ്ലാബിലേക്ക് മാറ്റുകയായിരുന്നു. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂര്‍ണമായതോ ആയ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്ബ് വീണ്ടും ചൂടാക്കണം. അതിനാല്‍ റൊട്ടിയുടെ വകഭേദത്തില്‍ പൊറോട്ടയെ ഉള്‍പ്പെടുത്താനാവില്ലെന്നാണു എആര്‍ആര്‍ വ്യക്തമാക്കുന്നത്.