ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇതില്‍ രണ്ട് പേര്‍ സത്ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബല്‍പുര്‍ ജയിലിലേക്കുമാണ് അയച്ചത്.ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ജയിലിലെ മറ്റ് തടവുകാരും ആശങ്കയിലായി. ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരും തടവുകാരും അടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പൊലീസ് വാഹനത്തില്‍ തടവുകാര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് പൊലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ പൊലീസുകാരെ ആക്രമിച്ച കേസിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്ബ് ഇന്‍ഡോര്‍ പൊലീസ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്ന ജയില്‍ അധികൃതര്‍ ആരോപിച്ചു. അതേസമയം പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബല്‍പുര്‍ ജയില്‍ സൂപ്രണ്ട് ഗോപാല്‍ തംറാക്കര്‍ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.