കൊല്‍ക്കത്ത: പൊലീസ് കോണ്‍സ്റ്റബിള്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ബിശ്വജിത് കാരക്ക് (34) എന്നയാളാണ് മരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റായിരുന്ന റൈറ്റേഴ്സ് ബില്‍ഡിങിന്റെ ആറാം നമ്ബര്‍ ഗേറ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഇയാള്‍ വെള്ളിയാഴ്ച വൈകിട്ട് 3.25 ഓടെയാണ് സ്വയം വെടിവച്ചുജീവനൊടുക്കിയത് .സംഭവം നടന്ന ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.