കൊല്ലം : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അഞ്ചാം പ്രതി റിയ ആൻ തോമസിനാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളായ റിയ നാല് കമ്പനികളുടെ ഡയറക്ടർ കൂടിയാണ്. കേസിനെ തുടർന്ന് ഒളിവിലായിരുന്ന റിയയെ മലപ്പുറത്ത് നിന്ന് സെപ്തംബർ 18 നാണ് പോലീസ് പിടികൂടിയത്.  കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ.

അറസ്റ്റിന് മുൻപ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് റിയ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂന്ന് ആഴ്ചയ്‌ത്തേക്ക് അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ പിന്നീട് കോന്നി പോലീസ് സ്റ്റേഷനിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ റിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.