ബാഴ്‌സലോണ: പ്രതിരോധനിരയുടെ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ബാഴ്‌സലോണ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ സെന്റര്‍ ബാക്ക് എറിക് ഗാര്‍സിയക്കായുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ വിജയിക്കുന്നു. 20 മില്യന്റെ അവസാന ഓഫര്‍ ബാഴ്‌സലോണ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ബാഴ്‌സലോണ വാഗ്ദാനം ചെയ്ത 10 മില്യന്റെ ഓഫറും 15 മില്യന്റെ ഓഫറും സിറ്റി നിരസിച്ചിരുന്നു.

ബാഴ്‌സലോണയുടെ മുന്‍ അക്കാദമി താരമാണ് ഗാര്‍സിയ. 2018ലാണ് അദ്ദേഹം ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പെപ് ഗാര്‍ഡിയോളയുടെ പ്രശംസയും ഗാര്‍സിയ നേടിയിരുന്നു.

ഗാര്‍സിയ പുറത്തെടുക്കുന്ന മികച്ച പ്രകടനമാണ് വീണ്ടും താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സയെ പ്രേരിപ്പിച്ചത്. 19കാരനായ ഗാര്‍സിയ ബാഴ്‌സലോണയുടെ അക്കാദമയില്‍ 9 വര്‍ഷത്തോളം കളിച്ചിരുന്നു.