തിരുവനന്തപുരം: നിപയും ഒാഖിയും മുതല്‍ രണ്ട് പ്രളയവും ഒടുവില്‍ കോവിഡ് എന്ന മഹാമാരിയും തീര്‍ത്ത പ്രതിസന്ധിക്കിടയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
ഒപ്പം, ശബരിമല സ്ത്രീ പ്രവേശനം അടക്കം സാമൂഹ്യ പ്രശ്നങ്ങളും എല്‍.ഡി.എഫ് സര്‍ക്കാറിന് വെല്ലുവിളിയായി. ഇവ മറികടക്കാന്‍ കഴിഞ്ഞുവെങ്കിലും ഒരു ഇടതുസര്‍ക്കാര്‍ ഒഴിവാക്കേണ്ട വീഴ്ചകളും ഉണ്ടായി. പ്രതിസന്ധികളില്‍ മുന്നില്‍നിന്ന പിണറായി വിജയെന്റ വ്യക്തിപരമായ നേട്ടം കൂടിയാണ് നാല് വര്‍ഷങ്ങള്‍. ഒാഖിയിലെ വീഴ്ച ഒഴികെ നിപയിലും രണ്ട് പ്രളയ ദുരന്ത മുഖത്തും മലയാളിക്ക് മനസാന്നിധ്യം പകര്‍ന്നത് മുഖ്യമന്ത്രി ആയിരുന്നു.
കോവിഡിനെതിരെ ലോകം വാഴ്ത്തിയ പ്രതിരോധ പ്രവര്‍ത്തനം നയിച്ചതും അദ്ദേഹം തന്നെ. പക്ഷേ, ആ നിശ്ചയദാര്‍ഡ്യം സാമൂഹ്യ പ്രതിസന്ധികളില്‍ പ്രതിഫലിച്ചില്ല. സ്ഥായിയായ നിലപാടല്ല വോട്ട് രാഷ്ട്രീയം ആയിരുന്നു മനസ്സിലെന്ന ആക്ഷേപം ശരിവെക്കുന്ന നടപടിയുണ്ടായി. ശബരിമല പ്രശ്നത്തില്‍ വനിതാ മതിലുയര്‍ത്തിയെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും തോറ്റതോടെ നിലപാടില്‍ വെള്ളം ചേര്‍ത്തു.
ആഭ്യന്തര, ധനവകുപ്പുകള്‍ സര്‍ക്കാറിനെ ദുര്‍ബലമാക്കി, ആരോഗ്യ വകുപ്പ് തലയെടുപ്പേകി. നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു പൊലീസ് അതിക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും. അധികാരമേറ്റ് ആറാം മാസത്തിലാണ് രണ്ട് മാേവാവാദികള് കൊല്ലപ്പെട്ടത്. 2019 ഒക്ടോബറില്‍ മഞ്ചികണ്ടിയില്‍ ഏഴുപേരും കൊല്ലപ്പെട്ടു.
ഒടുവില്‍, മാേവാവാദി ബന്ധത്തിെന്റ പേരില്‍ സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. കേസ് എന്‍.െഎ.എ ഏറ്റെടുത്തിട്ടും പാര്‍ട്ടിയെ തനിക്ക് പിന്നില്‍ അണിനിരത്തി പിണറായി പ്രതിസന്ധി മറികടന്നു.
2017 ജൂലൈയില്‍ വിനായകന്‍ എന്ന ദലിതെന്റ ലോക്കപ്പ് കൊലപാതകത്തോടെ ആരംഭിച്ച പൊലീസ് അതിക്രമങ്ങളില്‍ 20 കസ്റ്റഡി മരണങ്ങളുണ്ടായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലുള്ളവരും പുതുവൈപ്പിനിലെ ജനകീയ സമരസമിതിക്കാരും പൊലീസ് ക്രൂരത അറിഞ്ഞു. ബിഷപ്പ് ഫ്രാേങ്കാക്ക് എതിരെ 15 ദിവസം നിരത്തില്‍ സമരം ചെയ്ത കന്യാസ്ത്രീകളുടെ പരാതിയോടുള്ള സമീപനവും ചര്‍ച്ചയായി.
അേമ്ബ പരാജയപ്പെട്ട ധനവകുപ്പും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. സി.പി.എം നിലപാട് എതിരായിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെക്കാള്‍ ആവേശത്തില്‍ ധനമന്ത്രി തോമസ് െഎസക് ജി.എസ്.ടിയെ പുല്‍കി. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ കിഫ്ബിയെ നിയമസഭയുടെയും സി.എ.ജിയുടെയും നിരീക്ഷണത്തിന് മുകളില്‍ പ്രതിഷ്ഠിച്ചതോടെ വികസന പ്രക്രിയയില്‍ ജനാധിപത്യ സംവാദം തന്നെ അടഞ്ഞു.
വിവാദങ്ങളും സര്‍ക്കാറിെന്റ കൂടെപ്പിറപ്പായി. ആക്ഷേപ വിധേയനായ വിരമിച്ച മുന്‍ ഡി.ജി.പി മുതല്‍ സാമ്ബത്തിക ഉപദേഷ്ടാവ് നിയമനം വരെ ഇതില്‍പെടും. പ്രതിപക്ഷം ഉയര്‍ത്തിയ ബ്രുവറി, ഡിസ്റ്റലറി അഴിമതി, പ്രളയാനന്തര കാലത്തെ കെ.പി.എം.ജി എന്ന വിദേശ ഏജന്‍സി എന്നിവ സര്‍ക്കാറിന് തലവേദനയായി. സ്പ്രിന്‍ക്ലറിനെ ചുറ്റിയുണ്ടായ േഡറ്റാ ചോര്‍ച്ച ആക്ഷേപങ്ങളില്‍ നിലപാട് തിരുത്തേണ്ടി വന്നതും തിരിച്ചടിയായി. പ്രളയകാലത്ത് അണക്കെട്ട് തുറന്നുവിട്ടതിലെ അശാസ്ത്രീയത, മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം, മാര്‍ക്ക് ദാനം എന്നിവയില്‍ കഷ്ടിച്ചാണ് തലയൂരിയത്.
ഭരണത്തിലേറിയതിന് പിന്നാലെ മൂന്ന് മന്ത്രിമാര്‍ ഒന്നിനുപിറകെ രാജിവെച്ച ദുഷ്കര സാഹചര്യത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഇതുവരെ എത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കോട്ടയായ വേങ്ങര ലഭിച്ചില്ലെങ്കിലും സിറ്റിങ് സീറ്റായ ചെങ്ങന്നൂരിലെ വിജയം ആത്മവിശ്വാസം നല്‍കി. ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റുകളായ കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുത്തുവെങ്കിലും അരൂര്‍ നഷ്ടമായത് തിരിച്ചടിയായി. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുേമ്ബാള് കോവിഡാനന്തര കേരളമെന്ന സമസ്യയും പടിവാതില്‍ക്കല്‍ നില്‍ക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാവും സര്‍ക്കാറിെന്റ ഭാവി തിരുമാനിക്കുക.