കൊറോണ വൈറസ് പടര്‍ത്തുന്ന കൊവിഡ് 19നെ ചികിത്സയ്ക്കായി റെംഡെസിവിര്‍ എന്ന മരുന്ന ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഗിലെയദ് നേരത്തെ കണ്ടെത്തിയതും ഉപയോഗത്തിലുള്ളതുമായ മരുന്നായ റെംഡിസിവിര്‍ കൊവിഡ് 19ന് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പരീക്ഷണങ്ങളാണ് ഇതിനകം ഈ മരുന്ന് ഉപയോഗിച്ച്‌ നടന്നത്.

യു എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് (എന്‍ ഐ എ ഐ ഡി) നടത്തിയ പഠന പ്രകാരം ഈ മരുന്നില്‍ പ്രതീക്ഷ ഏറുകയാണ്. പഠനത്തിലെ പ്രാഥമിക വിവരപ്രകാരം റെംഡെസിവിര്‍ മരുന്ന് നല്‍കി ചികിത്സിച്ച രോഗികള്‍ വേഗത്തില്‍ രോഗമുക്തരായി. അതേസമയം ഈ മരുന്ന് എന്ന പേരില്‍ തോന്നിച്ച മറ്റൊരു ഔഷധം (പ്ലാസിബോ) നല്‍കിയ രോഗികളേക്കാള്‍ വേഗത്തിലാണ് ഇവര്‍ രോഗമുക്തരായത്.

ഇത് സംബന്ധിച്ച ഡാറ്റ ഇത് പ്രതീക്ഷയ്ക്ക് വക നല്‍കന്നതാണെന്നായിരുന്നു എന്‍ ഐ എ ഐഡി ഡയറക്ടര്‍ ആന്റണി ഫൗസിയുടെ അഭിപ്രായം. എന്നാല്‍ ഈ ഡാറ്റ “അത്യാകര്‍ഷം” ആയി കാണുന്നതിനോട് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, പഠനം അതിലെ പ്രാഥമിക ലക്ഷ്യം നേടിയതായും റെംഡെസീവിര്‍ ഉപയോഗിക്കുന്ന രോഗികള്‍ നാല് ദിവസം കൊണ്ട് രോഗമുക്തരാകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാഥിമിക ഡാറ്റ പരിശോധിക്കുമ്ബോള്‍ കൊവിഡ് 19 പിടിപ്പെട്ട രോഗി റെഡെസീവിര്‍ ഔഷധമായി ഉപയോഗിച്ച്‌ ചികിത്സിക്കുമ്ബോള്‍ 11 ദിവസം കൊണ്ട് രോഗം ഭേദമാകുന്നു.ഈ മരുന്ന് എന്ന് തോന്നിക്കുന്ന എന്നാല്‍ മരുന്നല്ലാത്ത ഔഷധം (പ്ലാസിബോ) നല്‍കുന്നവര്‍ 15 ദിവസം കൊണ്ടാണ് രോഗം ഭേഗമാകുന്നു. റെംഡെസീവിര്‍ മരുന്ന് നല്‍കുന്നവരിലെ മരണനിരക്ക് എട്ട് ശതമാനമായിരിക്കുമ്ബോള്‍ പ്ലാസിബോ നല്‍കുന്നവരുടെ മരണനിരക്ക് 11.6 ശതമാനമാണ്.

എന്‍ ഐ എ ഐ ഡിയുടെ ഗവേഷണത്തിലെ അംഗവും ഇമോറി യൂണിവേഴ്സിറ്റിയിലെ ഫിസിഷ്യനുമായ അനീഷ് മേത്തയുടെ അഭിപ്രായപ്രകാരം പ്രാഥമിക കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ തക്കവണ്ണം പാകപ്പെട്ടതാണ്, എന്നാല്‍ ഈ ഔഷധം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച്‌ പൂര്‍ണമായ വ്യക്തത മുഴുവന്‍ ഡാറ്റയും വിശകലനം ചെയ്ത ശേഷം മാത്രമേ കണ്ടെത്താനാകൂ.

കൊവിഡ് -19 ചികിത്സിക്കുന്നതിനായി എഫ് ഡി ‌എ നേരത്തെ മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന് അടിയന്തര അംഗീകാരം നല്‍കിയിരുന്നു, ചില പഠനങ്ങള്‍ ഈ മരുന്ന് ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇന്‍റ്റ്റവീനസ് ആയ മരുന്നാണ് റെംഡിസിവിര്‍. അതുകൊണ്ട് തന്നെ അത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമേ നല്‍കാനാവൂ. എന്നാല്‍ രോഗികളില്‍ ഈ മരുന്ന് വളരെ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ഡയറ്ക്ടര്‍ നാഹിദ് ബദേലിയ അഭിപ്രായപ്പെട്ടുവെന്ന് സ്റ്റാറ്റ് ന്യൂസ് എന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് -19 ഗുരുതരമായ രോഗികളില്‍ റെംഡിസിവിറിനെക്കുറിച്ചുള്ള തങ്ങളുടെ പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബുധനാഴ്ച മരുന്ന് കമ്ബനിയായ ഗിലെയാദ് പുറത്തുവിട്ടു. അഞ്ച് ദിവസം, 10 ദിവസം എന്നിങ്ങനെ റെംഡിസിവിര്‍ ഉപയോഗിച്ച്‌ ചികിത്സിച്ച രോഗികളില്‍ സമാനമായ ക്ലിനിക്കല്‍ പുരോഗതിയുള്ളതായി കമ്ബനി അവകാശപ്പെട്ടു.

എന്‍‌ഐ‌ഐ‌ഡി പരീക്ഷണത്തിനായി ഉപയോഗിച്ച 10 ദിവസത്തെ കോഴ്‌സല്ല, രോഗം ഗുരുതരമായവരില്‍ അഞ്ച് ദിവസത്തെ ചികിത്സയിലൂടെ രോഗമുക്തി സാധ്യമാകുമന്ന് സ്വന്തം പഠനം മുന്‍നിര്‍ത്തി മരുന്ന കമ്ബനിയായ ഗിലെയാദ് അവകാശപ്പെടുന്നു. ‌
ലോകത്തെ വ്യത്യസ്തമായ 152 ക്ലിനിക്കുളില്‍ നിന്നുള്ള ഏകദേശം ആറായിരത്തോളം പേരാണ് കമ്ബനിയുടെ പഠനത്തില്‍ എന്‍റോള്‍ ചെയ്തത്.