എറണാകുളം:ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് പതിമൂന്ന് സര്‍വീസ് നടത്തും. അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ദൗത്യത്തില്‍ പങ്കുചേരുന്നത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകും.ആദ്യ ഷെഡ്യൂളിനുള്ള ജീവനക്കാര്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി. അതേസമയം, നെടുമ്ബാശേരിയില് നാളെ പ്രവാസികളുമായി എത്തുക ഒരുവിമാനം മാത്രമായിരിക്കും. അബുദബിയില്‍ നിന്നുള്ള വിമാനം മാത്രമാണ് എത്തുന്നത്. ദോഹയില്‍നിന്ന് എത്തേണ്ടിയിരുന്ന വിമാനം ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. നാളെ മുതല്‍ പതിമൂന്നാം തീയതിവരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അബുദാബി, ദുബായ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്, കുവൈത്ത്, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്. യാത്രാക്കൂലി,നിരീക്ഷണ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കണം