ന്യുഡല്‍ഹി: നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും ഉടനെ മടങ്ങിവരനാവില്ലയെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദേശങ്ങള്‍ എത്തിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. വിസ കാലവധി കഴിഞ്ഞവരെയും അടിയന്തര പ്രാധാന്യമുള്ളവരെയുമാകും ആദ്യഘട്ടത്തില്‍ തിരിച്ചെത്താനാവുക. ആര്‍ക്കൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കും.

നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരാനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തേണ്ടവരുടെ കേന്ദ്ര പട്ടികയില്‍ രണ്ടു ലക്ഷം പേരാണ് ഉള്ളത്.

അതിനിടെ lock down നെ തുടര്‍ന്ന് കുടുങ്ങിയ പ്രവാസികളെ ഈ ആഴ്ച മുതല്‍ നാട്ടില്‍ എത്തിയ്ക്കും. മാലിദ്വീപില്‍ നിന്നാണ് ആദ്യ സംഘത്തെ എത്തിക്കുന്നത്. 200 പേരടങ്ങുന്ന സംഘം കപ്പല്‍ മാര്‍ഗമാണ് ഈ ആഴ്ച കൊച്ചിയില്‍ എത്തുന്നത്. ഇവരെ 14 ദിവസം quarantine ല്‍ വയ്ക്കും.