ജോലിയും കൂലിയുമില്ലാതെ ജീവനും കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ ശശി തരൂരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കോറോണ പ്രതിരോധത്തില്‍ സര്‍ക്കാരിനെ ഇത്രയും നാള്‍ പിന്തുണച്ച നേതാവാണ് ശശി തരൂര്‍ എം. പി. അദ്ദേഹവും സര്‍ക്കാരിന്റെ ഈ നടപടിയെ വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ quarantine നിര്‍ത്തലാക്കിയത് വഞ്ചനാപരമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഇത് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Shashi Tharoor

@ShashiTharoor

Expecting our returning pravasis, many of whom have lost their jobs, to pay for their quarantine is not only sad but a betrayal of the Kerala healthcare model whose success the govt has been basking in. https://twitter.com/ani/status/1265287370061918209 

ANI

@ANI

Lakhs of people will be coming to Kerala and government won’t be able to bear the expenses of all. All people in institutional quarantine should pay: Kerala Chief Minister Pinarayi Vijayan https://twitter.com/ANI/status/1265287163941277696 

254 people are talking about this

ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്നവരാണ് മിക്ക പ്രവാസികളും അത്തരത്തില്‍ വരുന്നവരോട് quarantine ചെലവുകള്‍ വഹിക്കണം എന്നു പറയുന്നത് ദുഖകരമാണെന്നും അത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്തതാണ് എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ശബരിനാഥ് എംഎല്‍എയും വി. ടി. ബല്‍റാമും നേരത്തെ രംഗത്തെത്തിയിരുന്നു. ലോകം മുഴുവനും കോറോണയുടെ പിടിയില്‍ അമരുമ്ബോളും മടങ്ങിയെത്തുന്ന പ്രവാസികളെ വീണ്ടും പരീക്ഷീക്കുകയാണ് നമ്മുടെ സര്‍ക്കാരും. Quarantine ചെലവുകള്‍ സ്വന്തമായി വഹിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് എടുത്ത് വരുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയാണ് quarantine ചെലവായി നല്‍കേണ്ടത്. വിദേശത്തുനിന്നും നിരവധി പേര്‍ വരുന്ന ഈ സാഹചര്യത്തില്‍ ഈ ചെലവ് സര്‍ക്കാരിന് താങ്ങില്ലയെന്നാണ് വിശദീകരണം. വിമാന ടിക്കറ്റിന് പോലും പണം പിരിച്ചുവരുന്നവര്‍ എങ്ങനെ quarantine പണം നല്‍കുമെന്ന് ചോദിച്ച്‌ പി. കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഈ തീരുമാനത്തെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.