ദോഹ: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ദോഹയില്‍ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങള്‍. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേയ്ക്കുമാണ് വിമാനം ഉണ്ടാവുക. ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ പേര് ചേര്‍ത്തവര്‍ 40000 ആണ്.
ഇവരില്‍ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഈ മെയില്‍ മുഖേനയോ വിവരം അറിയിക്കും.ഗര്‍ഭിണികള്‍,രോഗികള്‍, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന എന്നു എംബസി അറിയിച്ചു.ഇതിനാല്‍ തന്നെ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോകാന്‍ ആകില്ല.
ടിക്കറ്റുകള്‍ വിമാന കമ്ബനികള്‍ നേരിട്ട് ആണ് നല്‍കുക. ടിക്കറ്റ് തുക യാത്രക്കാര്‍ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി യുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍: 55667569, 55647502