വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലും വേൾഡ് മലയാളി കൌൺസിൽ ഒമാൻ പ്രൊവിൻസും സംയുക്തമായി പ്രവാസി പുനരധിവാസം – സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ച സംഘടിപ്പിക്കുന്നു. മെയ് 9, ശനിയാഴ്ച വൈകിട്ട് 4 മണി (ഇന്ത്യൻ സമയം 5.30) മുതൽ ആണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബലിലേയും ഒമാൻ പ്രൊവിൻസിലെയും അംഗങ്ങൾക്കൊപ്പം കേരള മന്ത്രിസഭാ പ്രതിനിധികൾ, തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആഗോള മലയാളികൾക്കിടയിൽ ഏറെ സുപരിചിതരായ വ്യക്തിത്വങ്ങൾ കൂടി പങ്കെടുക്കുന്ന ഈ ചർച്ചക്ക് വേദിയൊരുക്കാൻ കഴിയുന്നു എന്നത് വേൾഡ് മലയാളി കൌൺസിൽ ഒമാൻ പ്രൊവിൻസിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം ഉളവാക്കുന്ന ഒന്നാണ്. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിസ്വാർഥം പരിശ്രമിച്ചിട്ടുള്ള ഒരു പാനൽ ആണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്. Zoom ആപ്പിലൂടെയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
എപ്പോളുമെന്ന പോലെ ഈ അവസരത്തിലും നമ്മുടെ അംഗങ്ങൾ ഓരോരുത്തരുടെയും സജീവമായ സഹകരണം പ്രതീക്ഷിക്കുന്നു.
https://us02web.zoom.us/webinar/register/6615889283311/WN_EP5SqLRTRYCjtOMjpwg2HQ