ഡല്‍ഹി: അതിവിഖ്യാത സംവിധായകന് ബസു ചാറ്റര്‍ജി (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബസു ചാറ്റര്‍ജിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയതായിരിന്നു. ഹിന്ദിയിലും ബംഗാളിയിലും അദ്ദേഹം നിരവധി സിനിമകളെടുത്തിരുന്നു.ബസു ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ബസു ചാറ്റര്‍ജി ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.