തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനാണ് ചെന്നിത്തലയുടെ മറുപടി. രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദേഹം പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംാരിക്കൃുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ട്.
ഞങ്ങള്‍ ഒക്കെ ഇവിടെയുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദേഹം പറയുമ്പോള്‍ ആ നിലയില്‍ നിന്നുകൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായമെന്നും ചെന്നിത്തല പ്രതികരിച്ചു.