ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ഈയാഴ്ച തന്നെ തുറക്കുന്നതില്‍ അമാന്തം കാട്ടിയാല്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും, മദ്യഷാപ്പുകളും അവശ്യസേവനമായി കണക്കാക്കുമ്ബോള്‍ എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കി എന്നും അദ്ദേഹം ചോദിച്ചു. അത് ശരിയായ നടപടിയല്ലെന്നും ആ തെറ്റ് തിരുത്തണമെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് ലോകത്ത് രണ്ടാമത്. 20000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം ബ്രസീലില്‍ കോവിഡ് റിപോര്‍ട്ട് ചെയ്തത്. പെറു, ചിലി. മെക്സിക്കോ എന്നവിടങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കൂടുകയാണ്.