എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്തതില്‍ ക്ഷമാപണം നടത്തി യുപി പൊലീസ്. ശനിയാഴ്ച നോയിഡയിലെത്തിയ പ്രിയങ്കാ ഗാന്ധിയെ പുരുഷ പൊലീസ് തടയുകയും പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. ഹത്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ
വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ നോയിഡയില്‍ തടയാനുള്ള പൊലീസ് ശ്രമത്തിനിടെയായിരുന്നു സംഭവം.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുപി പൊലീസ് വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തിയെ അനുകൂലിക്കുന്നില്ലെന്നും പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നലെയാണ് പൊലീസിന്റെ ക്ഷമാപണം നടത്തിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ്.