കേ​പ്ടൗ​ണ്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ട​ച്ചു​പൂ​ട്ട​ലി​നെ​തി​രെ​യും മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ​യും ഉ​യ​ര്‍​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ത​ള്ളി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഭ​ര​ണ​കൂ​ടം. കോ​വി​ഡ് രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്നും അ​തി​നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നും ഭ​ര​ണ​കൂ​ട വ​ക്താ​വ് അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നെ​തി​രായ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​നാ​കു​ന്ന​ത​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ ആ​ദ്യ​വാ​ര​മാ​ണ് രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ട​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളു​മെ​ല്ലാം അ​ട​ച്ചി​രു​ന്നു. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 9,420 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യു​ള്ള​ത്. 186 പേ​രാണ് വൈ​റ​സ് ബാ​ധി​ച്ച്‌ ദ​ക്ഷി​ണാ​ഫ്രിക്ക​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്.