തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന വിവിധ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക സംവിധാനമൊരുക്കി കെഎസ്ആര്‍ടിസി . വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം സര്‍വീസുകള്‍ നടത്തുന്നതിനു കെഎസ്ആര്‍ടിസി എംഡി ഡിപ്പോ മേധാവികള്‍ക്കു നിര്‍ദേശം നല്കി.
ഞായറാഴ്ച പരീക്ഷ എഴുതുന്നതിനായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും വെള്ളിയാഴ്ചയോ ശനിയഴ്ചയോ വീടിനടുത്തുള്ള ഡിപ്പോകളില്‍ മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യണം. സ്പെഷല്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാകും സര്‍വീസ് നടത്തുക.
ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി, കെ -മാറ്റ് പ്രവേശന പരീക്ഷ എന്നിവയാണു ഞായറാഴ്ച നടത്തുന്നതിനു തീരുമാനിച്ചിട്ടുള്ളത്.