കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണല്‍ സ്ഥാപനങ്ങളില്‍ നിന്നും 55 കിലോ വരുന്ന സ്വര്‍ണം മാനേജിംഗ് ഡയറക്ടറുടെ മകന്‍ വകമാറ്റി ചിലവഴിച്ചതായി തെളിവ് ലഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ മകന്‍ ഇഷാമിനെതിരെയാണ് ആരോപണം ഉന്നയിച്ചത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പ് കേസില്‍ മധ്യസ്ഥ നീക്കം നടത്തുന്ന സമിതിക്ക് മുമ്പാകെയാണ് പുതിയ ആരോപണവുമായി ഡയറക്ടര്‍മാര്‍ എത്തിയത്. ഇതിനെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.