ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 25, 26, 27 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ലി​മെ​റി​ക്ക്, പാ​ട്രി​ക്സ്വെ​ൽ, റേ​സ്കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും വാ​ഗ്മി​യു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മ​യം. കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​നം, സ്പി​രി​ച്ച്വ​ൽ ഷെ​റിം​ഗ് എ​ന്നി​വ​യും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലേ​യും വൈ​കി​ട്ടും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് .

ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ലി​മെ​റി​ക്ക് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഫാ. ​റോ​ബി​ൻ തോ​മ​സ് : 0894333124
സി​ബി ജോ​ണി (കൈ​ക്കാ​ര​ൻ): 087141 8392
അ​നി​ൽ ആ​ന്‍റ​ണി (കൈ​ക്കാ​ര​ൻ) : 0876924225