മുംബൈ: കായികതാരങ്ങളിലെ സമ്ബന്നരുടെ പട്ടികയില്‍ വിരാട് കോഹ്ലിക്ക് നേട്ടം. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ 100 കായികതാരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് രംഗത്തുനിന്നും ഉള്ള ഏക കായിക താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ്. കായികരംഗത്ത് സീസണിലെ ഏറ്റവും വലിയ സമ്ബന്നനായി ടെന്നീസിലെ റോഡര്‍ ഫെഡററുടെ പേര് പ്രഖ്യാപിച്ചതിന് പിറകേയാണ് വിരാട് കോഹ്‌ലിയുടെ പേര് പ്രസിദ്ധീകരിക്കപ്പെട്ടത്.
കായികതാരങ്ങളുടെ ആകെ പട്ടികയില്‍ കോഹ്‌ലിയുടെ സ്ഥാനം 66-ാമതാണ്. 2019നേക്കാള്‍ 30 സ്ഥാനങ്ങളാണ് ഒറ്റവര്‍ഷത്തിനിടെ കോഹ്‌ലി മറികടന്നിരിക്കുന്നത്. 200 കോടി ഇന്ത്യന്‍ രൂപയാണ് ധോണി കഴിഞ്ഞ സീസണില്‍ മാത്രം സമ്ബാദിച്ചിരിക്കുന്നത്. ഇതില്‍ 150 കോടിയോളം രൂപ പരസ്യരംഗത്തുനിന്നും മറ്റ് ബഹുമതികളില്‍ നിന്നുമാണ്. 50 കോടി രൂപ കളികളില്‍ നിന്നുള്ളതാണെന്നും സാമ്ബത്തിക രംഗത്തെ വിദഗ്ധരായ ഫോബ്‌സ് മാസിക വ്യക്തമാക്കി.
കായികതാരങ്ങളിലെ അതിസമ്ബന്നരില്‍ ഭൂരിഭാഗം പേരും ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തുനിന്നുള്ളവരാണ്. അമേരിക്കന്‍ ഫുട്‌ബോളിലെ താരങ്ങള്‍ 31 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ 14 താരങ്ങള്‍ ആദ്യ 100ലുണ്ട്. അതില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരാണ് രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങള്‍ യഥാക്രമം നേടിയിരിക്കുന്നത്. ടെന്നീസിലെ വനിതാ താരങ്ങളായ ഒസാകയും സെറീന വില്യംസും ആദ്യ 100ല്‍ ഇടംപിടിച്ചവരിലൂണ്ട്. ഇവര്‍ക്കൊപ്പം ബോക്‌സിംഗ് അടക്കമുള്ള ആയോധന കായികമേഖലയിലെ 5 പേരും ഗോള്‍ഫിലെ 4 പേരും മോട്ടോര്‍ വാഹന മത്സരങ്ങളിലെ 3 പേരും ബേസ്‌ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ നിന്ന് ഒരോരുത്തരുമാണ് ആദ്യ 100 സ്ഥാനത്തുള്ളത്.