സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

ബസ് യാത്രാനിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഉടമകള്‍ക്ക് സാമ്ബത്തിക ബാദ്ധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കോവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉടമകള്‍ക്ക് സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച്‌ വരികയാണെന്നും സിംഗിള്‍ ബഞ്ചിന്‍റെ സ്റ്റേ നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്.