മനാമ: ബഹ്​റൈനില്‍ പള്ളികളില്‍ നവംബര്‍ ഒന്ന്​ മുതല്‍ ദുഹ്ര്‍ നമസ്​കാരം (മധ്യാഹ്‌ന പ്രാര്‍ഥന) പുനരാരംഭിക്കും. ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സിലാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണല്‍ ടാസ്​ക്​ ഫോഴ്​സി​െന്‍റ അംഗീകാരത്തോടെയാണ്​ തീരുമാനം. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ്​ പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന്​ നിര്‍ദേശിച്ചിട്ടുണ്ട്​. പള്ളികളില്‍ സുബ്ഹ് നമസ്​കാരം (പ്രഭാത പ്രാര്‍ഥന) ആഗസ്​റ്റ്​ 28ന്​ പുനരാരംഭിച്ചിരുന്നു.

കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച്‌​ 28നാണ്​ രാജ്യത്തെ ആരാധനലായങ്ങള്‍ അടച്ചിട്ടത്​.