തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കി.
കണ്ടയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.