തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് ആസൂത്രിത അപകടമാണെന്ന ആരോപണത്തിലുറച്ച്‌ കലാഭവന്‍ സോബി. കലാഭവന്‍ സോബിയുടെ മൊഴി സിബിഐ വിശദമായി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയത്. നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ മുമ്ബാകെ എഴുതി നല്‍കിയിട്ടുണ്ട്.

അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ണ്ടായിരുന്നുവെന്ന കലാഭവന്‍ സോബിയുടെ ആരോപണവും സിബിഐ അന്വേഷിക്കും. അപകടമുണ്ടാകുന്നതിന് മുമ്ബ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം.

സോബിയെ അപകടസ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കകുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരണപ്പെടുകയായിരുന്നു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കേറ്റിരുന്നു.