കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശ്രീലങ്കയില്‍ നിന്നുള്ള ഒരു ദമ്പതികള്‍ അവരുടെ വിവാഹ ചിത്രങ്ങളിലൂടെ സൈബര്‍ ആക്രമണത്തിന് ഇരയാകുകയാണ്. ബാലവിവാഹമെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്.

എന്നാല്‍ അത് തീര്‍ത്തും വ്യാജ പ്രചരണം ആയിരുന്നുവെന്നാണ് അറിയുന്നത്. ജന്മനാ വളര്‍ച്ചാ വൈകല്യം സംഭവിച്ചവരാണ് ഇവരെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍. ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലാണ്.
പിന്നീട് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ട്രോളുകളിലുമെല്ലാം അലോസരപ്പെടുത്തുന്ന തമാശകളോടെ ഈ ചിത്രം പ്രചരിച്ചു. ഫോട്ടോ പോസ്റ്റ് ചെയ്ത പേജിനൊപ്പം പ്രചരിക്കുന്ന കമെന്റുകളില്‍ നിന്നാണ് ഇവര്‍ ജന്മാന വളര്‍ച്ച വൈകല്യം സംഭവിച്ചവരാണെന്നും വരന് 28 വയസും, വധുവിന് 27 വയസുമാണ് പ്രായമെന്നും വ്യക്തമായത്.