ബെയ്റൂത്ത് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു.ആയിരക്കണക്കിന് പേരാണ് സര്‍ക്കാറിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അതിക്രമിച്ചുകയറി.
ബെയ്റൂത്ത് തുറമുഖത്ത് സൂക്ഷിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ 158 പേര് കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആറ് വര്‍ഷം മുമ്ബ് ഒരു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ശേഖരമാണ് സ്ഫോടനത്തിന് കാരണമായത്.