അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിച്ച് ബേർണി സാൻഡേഴസ് പിന്മാറി. ഇതോടെ ജോ ബൈഡൻ തന്നെ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
സ്ഥാനാർഥിത്വത്തിലേക്ക് ജയിച്ചു കയറാൻ വേണ്ടുന്ന പിന്തുണ തനിക്കില്ലെന്നും അതിനാവശ്യമായ വോട്ടുകൾ ലഭിക്കില്ലെന്നു വ്യക്തമായെന്നും അതിനാലാണ് പിന്മാറുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
തുടക്കം മുതൽ ബൈഡനോട് ഒപ്പത്തിനൊപ്പമായിരുന്നു സാൻഡേഴ്സണ്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
2016ലും ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായി മത്സരിച്ചിരുന്നു സാൻഡേഴ്സണ്. അന്ന് പക്ഷേ ഹിലരി ക്ലിന്റണെ മറികടക്കാൻ അദ്ദേഹത്തിന് ആയിരുന്നില്ല.