വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എത്രയും വേഗം സുഖം പ്രാപിക്കട്ടയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം പ്രിയപ്പെട്ട സുഹൃത്താണെന്നും അമേരിക്കയോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് ബാധയെ വിജയകരമായി തരണം ചെയ്ത് അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകട്ടയെന്നും ട്രംപ് ആശംസിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ട്രംപ്,. ബോറിസ് ജോണ്‍സന്റെ ആരോഗ്യനില സംബന്ധിച്ച് പ്രത്യാശപ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.