ബോ​സ്റ്റ​ൺ: ഒ​രി​ക്ക​ൽ പീ​പ്പി​ൾ മാ​സി​ക​യു​ടെ ഏ​റ്റ​വും യോ​ഗ്യ​ത​യു​ള്ള ബാ​ച്ചി​ല​ർ​മാ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബോ​സ്റ്റ​ണി​ലെ മു​ൻ അ​ഭി​ഭാ​ഷ​ക​നെ ബ​ലാ​ത്സം​ഗ​ത്തി​ന് അ​ഞ്ച് മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടു.

52 കാ​ര​നാ​യ ഗാ​രി സെ​റോ​ള കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ മാ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗം, ക​വ​ർ​ച്ച എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ശി​ക്ഷ​യ്ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് സെ​റോ​ള​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ജോ​സ​ഫ് ക്രോ​സ്കി ജൂ​നി​യ​ർ പ​റ​ഞ്ഞു.

2006നും 2007നും ഇ​ട​യി​ൽ മൂ​ന്ന് ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ള്‍ ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്നെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല.2000​ൽ എ​സ്‌​സെ​ക്സ് കൗ​ണ്ടി​യി​ൽ ഒ​രു വ​ർ​ഷ​വും സ​ഫോ​ക്ക് കൗ​ണ്ടി​യി​ൽ ര​ണ്ട് മാ​സ​വും സെ​റോ​ള അ​സി​സ്റ്റന്‍റ് ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.