ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുന്നേറ്റത്തിനു പിന്തുണ അര്‍പ്പിച്ച് മുംബൈ ഇന്ത്യന്സിന്്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. രാജസ്ഥാന് റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വര്‍ഗക്കാര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.
ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുന്നേറ്റത്തിനു പിന്തുണ അര്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍, ഐപിഎല്‍ താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിന്‍ഡീസ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ കീറോണ്‍ പൊള്ളാര്‍ഡ് ഡഗൗട്ടില്‍ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുന്നേറ്റം ആരംഭിച്ചത്. വിന്‍ഡീസ് താരം ഡാരന്‍ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കൊല്ലത്തെ ഐപിഎലിനിടെ സണ്റൈസേഴ്സിന്്റെ വിന്‍ഡീസ് താരം ജേസന്‍ ഹോള്‍ഡര്‍ ഐപിഎല്‍ ഈ മുന്നേറ്റത്തില്‍ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
മത്സരത്തില്‍ 21 പന്തുകളില്‍ 60 റണ്‍സെടുത്ത് പാണ്ഡ്യ പുറത്താവാതെ നിന്നു. പാണ്ഡ്യയുടെ മികവില്‍ മുംബൈ രാജസ്ഥാന് 196 റണ്‍സിന്‍്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചെങ്കിലും വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഈ വിജയലക്ഷ്യം മറികടന്നു. 107 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് ആണ് രാജസ്ഥാന്്റെ ടോപ്പ് സ്കോറര്‍. മലയാളി താരം സഞ്ജു സാംസണ് 54 റണ്‍സ് നേടി.