സര്‍ക്കാര്‍ ശബരിമല ക്ഷേത്രം തുറക്കാനാലോചിച്ചത് തന്നോട് ആലോചിച്ച്‌ , ഭക്തര്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്തലുമായി തന്ത്രി മഹേഷ് മോഹനരര്. സര്‍ക്കാറുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ക്ഷേത്രം തുറക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് തന്നോട് ചോദിക്കാതെ പോയി ഏറ്റെടുത്തതല്ല. ഉത്സവം ജൂണില്‍ നടത്താമെന്ന് ദേവസ്വം ബോര്‍ഡിന് താന്‍ കത്തുനല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ബോര്‍ഡ് ഏകപക്ഷീയമായല്ല തീരുമാനമെടുത്തതെന്നും തന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭക്തര്‍ക്ക് എതിരായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. തുറക്കാം എന്ന് പറഞ്ഞപ്പോള്‍ തുറക്കുകയും തുറക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ സ്വാഗതം ചെയ്യുകയുമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.