ബീജിംഗ്: ചൈനയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞര്‍. കൊവിഡ് നാശം വിതച്ച വുഹാന്‍, ചൈന കഴിഞ്ഞ ദിവസം തുറന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ബിജിംഗ്, ഷാങ്ഹായ്, ഷെന്‍സെന്‍, വാന്‍ഷു തുടങ്ങിയ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് ശാസ്ത്രജ്ഞനായ ജോസഫ് വു പറയുന്നത്.

ചൈനയില്‍ വൈറസിന്റെ വ്യാപനത്തെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞത് വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചതുകൊണ്ടും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടുമാണ്. ഇത് പെട്ടെന്ന് പിന്‍വലിക്കുന്നത് കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഇടയാകും. വികസിത രാജ്യങ്ങള്‍ കൊവിഡ് ബാധ കുറച്ചുകൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാവൂ എന്നും ജോസഫ് വു പറയുന്നു.