ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഭോപ്പാലില്‍ മാത്രം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. സംസ്ഥാനത്ത് ആകെ 453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍മാര്‍ ഭോപ്പാലിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നിരവധി രോഗികളെ ഇവര്‍ ശുശ്രൂഷിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും ശ്രമം തുടരുകയാണ്.