റിയാദ്​: കോവിഡ്​ പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന്​ കോഴിക്കോട്ടേക്കാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ്​ സഈദ്​ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച്‌ 1500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

അടുത്ത ദിവസങ്ങളില്‍ റിയാദില്‍ നിന്ന്​ ഡല്‍ഹിയിലേക്കും ദമ്മാമില്‍ നിന്ന്​ കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന്​ ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പറക്കും. ഓരോ വിമാനത്തിലും 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ആദ്യ ആഴ്​ ചയില്‍ 1000ത്തോളം ആളുകളെ കൊണ്ടുപോകാന്‍ കഴിയും എന്നാണ്​ കരുതുന്നത്​. എംബസിയില്‍ ഇതുവരെ 60,000 ആളുകളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്​.

ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍ പോലുള്ളവര്‍ക്കാണ്​ ആദ്യ പരിഗണന നല്‍കുന്നത്​. അതനുസരിച്ച്‌​ തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയര്‍ ഇന്ത്യയ്​ക്ക്​ കൈമാറിയിട്ടുണ്ട്​. യാത്രക്ക്​ മുമ്ബ്​ സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക്​ വിധേയമാകണം.

ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്കും ഡല്‍ഹിയിലേക്കും മാത്രമാണ്​ വിമാനങ്ങളെങ്കില്‍ വരുന്ന ആഴ്​ചകളില്‍ ഹൈദരാബാദ്​, ബാംഗ്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും. സൗദി ആഭ്യന്തര മന്ത്രാലയത്തി​​​​​ന്റെ ഔദ രജിസ്​ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അംബാസഡര്‍ പറഞ്ഞു.