ദുബായ്:കൊറോണ വൈറസ് ഭീതി തുടരുന്നതിനിടെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് പോകണമെന്ന കര്‍ശന നിര്‍ദേശവുമായി യുഎഇ
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് പോകുന്നതിന് മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും
യുഎഇ മുന്നറിയിപ്പ് നല്കുന്നു.മിക്ക യുറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ മടക്കി കൊണ്ട്പോയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.എന്നാല്‍ ഏത് സാഹചര്യം നേരിടുന്നതിനും തങ്ങള്‍
തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം
പരിശോധിക്കുകയാണ്.നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ നല്‍കുന്നുണ്ട്.പ്രവാസികളെ തിരികെ
കൊണ്ട് പോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കുള്ള വിസാ ക്വാട്ടയില്‍ മാറ്റം വരുത്തേണ്ടിവരുന്നത് ആലോചിക്കുമെന്നും യുഎഇ വ്യക്തമാക്കുന്നു.