മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. തിങ്കളാഴ്ച ഹാജാരാകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ അറിയിച്ചു. ഫോണ്‍ വഴിയാണ് അറിയിച്ചത്. തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പോലീസിന് അപേക്ഷ നല്‍കി.

പി സി ജോര്‍ജിന്‍റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയത്. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്‍റെ വീട്ടിലെത്തിയിരുന്നു. പി സി ജോര്‍ജ് വീട്ടില്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

പി സി ജോര്‍ജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. അതിനിടെ പി സി ജോര്‍ജിന്‍റെജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.